വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു

തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് വിഎസ് ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്

തിരുവനന്തപുരം; ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യ മന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് വിഎസ് ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.അടിക്കടിയുണ്ടാകുന്ന രക്തസമ്മര്‍ദ്ദ വ്യത്യാസം പരിശോധിക്കാനായാണ് ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയായിരുന്ന വിഎസിന് ശ്വാസതടസവും രക്തസമ്മര്‍ദത്തിലെ വ്യതിയാനവും അനുഭവപ്പെട്ടതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രക്തസമ്മര്‍ദ്ദത്തില്‍ അടിയ്ക്കടിയുണ്ടാകുന്ന വ്യത്യാസം പരിശോധിക്കാനായി ശ്രീചിത്രയിലേക്ക് മാറ്റുകയായിരുന്നു.

Exit mobile version