എറണാകുളത്ത് എന്‍ഡിഎ മൂന്നാം സ്ഥാനത്ത്

ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ മുന്നിലുണ്ടായിരുന്ന എന്‍ഡിഎക്ക് ഇപ്പോള്‍ തിരിച്ചടിയാണ്.

കോഴിക്കോട്: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റേയും കേരളമടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റേയും വോട്ടെണ്ണല്‍ ആരംഭിച്ചു. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണലും കൃത്യം എട്ട് മണിയോടെ തന്നെ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്.

ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ മുന്നിലുണ്ടായിരുന്ന എന്‍ഡിഎക്ക് ഇപ്പോള്‍ തിരിച്ചടിയാണ്. ആദ്യഘട്ടത്തില്‍ എന്‍ഡിഎ ലീഡ് നിലനിര്‍ത്തിയെങ്കിലും ഇപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിജി രാജഗോപാല്‍ മൂന്നാം സ്ഥാനത്താണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദാണ് മുന്നില്‍ നില്‍ക്കുന്നത്. 2117 വോട്ടുകള്‍ക്കാണ് ടിജെ വിനോദ് ലീഡ് ചെയ്യുന്നത്.

Exit mobile version