മണ്ണാറശാല ആയില്യം മഹോത്സവം; ആലപ്പുഴയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും നാളെ അവധി

അതേസമയം നേരത്തേ നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുകയില്ലെന്നും കളക്ടര്‍ അറിയിച്ചു

ആലപ്പുഴ: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച് നാളെ ആലപ്പുഴ ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

അതേസമയം നേരത്തേ നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുകയില്ലെന്നും കളക്ടര്‍ അറിയിച്ചു. ചരിത്ര പ്രസിദ്ധമാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം. പൂയം നാളായ ഒക്ടോബര്‍ 23ന് ഉച്ചയ്ക്ക് 12ന് സര്‍പ്പയക്ഷിക്കും നാഗരാജാവിനുമായി നടക്കുന്ന ഉച്ചപൂജയ്ക്ക് മണ്ണാറശാലയമ്മ ഉമാദേവി അന്തര്‍ജനം മുഖ്യകാര്‍മികത്വം വഹിക്കും. ആയില്യം ഉത്സവകാലത്ത് മണ്ണാറശാലയമ്മയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണിത്.

Exit mobile version