കൊച്ചിയില്‍ മഴ ശക്തം; റോഡുകളില്‍ വെള്ളക്കെട്ട്, ഗതാഗതം താറുമാറായി

കനത്ത മഴയെ തുടര്‍ന്ന് എംജി റോഡിലെ പലകടകളിലും വെള്ളം കയറിയിരിക്കുകയാണ്

കൊച്ചി: തുലാവര്‍ഷം കൊച്ചിയില്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയിലെ പല റോഡുകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് നഗരത്തിലെ റോഡ് ഗതാഗതം ആകെ താറുമാറായി കിടക്കുകയാണ്.

കൊച്ചിയിലെ എംജി റോഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡ്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡ്, കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് എംജി റോഡിലെ പലകടകളിലും വെള്ളം കയറിയിരിക്കുകയാണ്. ഇന്നലെ വൈകീട്ട് മുതലാണ് കൊച്ചിയില്‍ ശക്തമായ മഴ തുടങ്ങിയത്.

കനത്ത മഴ കാരണം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളില്‍ വെള്ളം കയറിയിരിക്കുകയാണ്. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ നിരവധി ട്രെയിനുകള്‍ വിവിധ സ്റ്റേഷനിലുകളായി പിടിച്ചിട്ടിരിക്കുകയാണ്.

Exit mobile version