ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം

ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനത്തു. ഈ സാഹചര്യത്തില്‍ പലയിടങ്ങളിലും ഒറ്റതിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

കൊല്ലം, തിരുവനന്തപുരം, വയനാട് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ 22 വരെ ജാഗ്രതാ നിര്‍ദേശമുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ചവരെയാണ് യെല്ലോ അലേര്‍ട്ടുള്ളത്.

ശനിയാഴ്ച വടക്കന്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരത്തോടുചേര്‍ന്നുള്ള മധ്യകിഴക്ക് അറബിക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ആ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.

Exit mobile version