കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു

അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ആലപ്പുഴ പുറക്കാടാണ് സംഭവം. കാറിലെ യാത്രക്കാരായിരുന്ന രണ്ട് സ്ത്രീകളാണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്‌.

ഇതരസംസ്ഥാനക്കാരായ രണ്ട് സ്ത്രീകളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ടവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

Exit mobile version