കുഴികള്‍ കിടങ്ങുകളാകുന്നത് വരെ കാത്തിരിക്കരുത്; റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വൈകുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി

മഴ മാറി ഒരു മാസത്തിനകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. വിഐപി സന്ദര്‍ശനം ഉണ്ടാകുമ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ജോലി നടക്കുന്നു. വിഐപികള്‍ക്ക് ലഭിക്കുന്ന ഈ ആനുകൂല്യത്തിനുളള അര്‍ഹത സാധാരണക്കാര്‍ക്കുമുണ്ടെന്നും, കുഴികള്‍ കിടങ്ങുകളാകുന്നത് വരെ കാത്തിരിക്കരുതെന്നും ഉദ്യോഗസ്ഥരെ ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് അറിയിക്കാനും സംസ്ഥാനസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അതെസമയം മഴ മാറാതെ അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മഴ മാറി ഒരു മാസത്തിനകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്

ശക്തമായ മഴയില്‍ സംസ്ഥാനത്തെ റോഡുകള്‍ തകര്‍ന്ന നിലയിലാണ്. ദേശീയപാതയില്‍ അടക്കം പലയിടത്തും റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് വലിയ ഗതാഗത തടസ്സമാണ് ഉണ്ടാക്കുന്നത്.

Exit mobile version