ഫോണ്‍ സ്വിച്ച് ഓഫ്, ക്ലിനിക് പൂട്ടിയ നിലയില്‍, ഹാദിയയെ കാണാനില്ലെന്ന് പിതാവ്, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി : ഇസ്ലാംമതം സ്വീകരിച്ച് ഹാദിയയായി മാറിയ ഡോ. അഖിലയെ കാണാനില്ലെന്ന് ആരോപിച്ച് ഹാദിയയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവര്‍ മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഏതാനും ആഴ്ചകളായ മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പിതാവിന്റെ ഹര്‍ജിയില്‍ പറയുന്നു.

also read: പ്രജീഷിന്റെ മരണവാര്‍ത്ത അസ്വസ്ഥനാക്കി: കുടുംബത്തിനോടൊപ്പമുണ്ട്, സഹോദരനെ വിളിച്ച് ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി എംപി

ഹാദിയയുടെ മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് അനു ശിവരാമന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

തമിഴ്‌നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ ഇല്‌സാം മതം സ്വീകരിച്ച ഹാദിയ മലപ്പുറം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹാദിയ വിഷയം നിയപ്രശ്‌നത്തിലേക്ക് നീണ്ടത്.

Exit mobile version