5000 രൂപ പിഴയിടും, സര്‍ക്കാര്‍വാഹനങ്ങളില്‍ അലങ്കാര ലൈറ്റുകള്‍ക്ക് നിരോധനം

തിരുവനന്തപുരം: സര്‍ക്കാര്‍വാഹനങ്ങളില്‍ അലങ്കാര ലൈറ്റുകള്‍ നിരോധിച്ച് ഉത്തരവ്. മള്‍ട്ടികളര്‍ എല്‍ഇഡി, ഫ്‌ളാഷ് ലൈറ്റുകള്‍, നിയോണ്‍ നാടകള്‍ എന്നിവയുടെയെല്ലാം ഉപയോഗം നിരോധിച്ചു.

ഹൈക്കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സര്‍ക്കാരിന്റേതാണ് ഉത്തരവ്. മന്ത്രിമാരുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ അലങ്കാര ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ 5000 രൂപ പിഴയിടും.

also read: തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം, 27 പേര്‍ക്ക് പരിക്ക്

വാഹനങ്ങളില്‍ നിര്‍മാണവേളയിലുള്ളതില്‍ കൂടുതല്‍ ലൈറ്റുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കും. അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് തീരുമാനം.

അതേസമയം, രജിസ്ട്രേഷന്‍ രേഖകളില്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മഞ്ഞുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് അധിക ഫോഗ് ലാമ്പ് ഘടിപ്പിക്കാം. എന്നാല്‍ ഇതിന് ആര്‍ ടി ഒമാരില്‍നിന്ന് പ്രത്യേക അനുമതി ലഭിക്കണം.

Exit mobile version