എന്‍എസ്എസ് യുഡിഎഫിനായി വോട്ടുചോദിക്കുമെന്ന് വിശ്വസിക്കുന്നില്ല; തെറ്റിദ്ധാരണയുണ്ടാക്കി വോട്ടുനേടാനുളള യുഡിഎഫ് ശ്രമം ബാലിശം; കുമ്മനം

തെറ്റിദ്ധാരണയുണ്ടാക്കി വോട്ടുനേടാനുളള യുഡിഎഫ് ശ്രമം ബാലിശമെന്നും കുമ്മനം പറഞ്ഞു

കാസര്‍കോട്; തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് യുഡിഎഫിനായി വോട്ടുചോദിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍. ശരിദൂരമെന്ന എന്‍എസ്എസ് നിലപാട് എന്‍ഡിഎ വിരുദ്ധമെന്ന് കരുതുന്നില്ലെന്നും കുമ്മനം പറഞ്ഞു.

തെറ്റിദ്ധാരണയുണ്ടാക്കി വോട്ടുനേടാനുളള യുഡിഎഫ് ശ്രമം ബാലിശമെന്നും കുമ്മനം പറഞ്ഞു. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എന്‍ഡിഎയെ സംശയിക്കരുതെന്നും കുമ്മനം രാജശേഖരന്‍ കാസര്‍കോട്ട് പറഞ്ഞു.

അതെസമയം, വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ പരസ്യ പ്രചാരണം നടത്തിയിരുന്നു. കരയോഗങ്ങളുടേയും വനിതാ സമാജങ്ങളുടേയും നേതൃത്വത്തില്‍ പ്രചാരണം നടത്തി വരികയാണെന്ന് എന്‍എസ്എസ് നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.

Exit mobile version