‘ഞങ്ങള്‍ നോക്കി നില്‍ക്കാറില്ല, കൂലിയും വാങ്ങാറില്ല’! നിസ്സഹായയായ വീട്ടമ്മയ്ക്ക് സഹായവുമായി പോലീസ് ഉദ്യോഗസ്ഥര്‍, കൈയ്യടിച്ച് സോഷ്യല്‍ലോകം

കൊച്ചി: വീട് പണിയ്ക്കായി കൊണ്ടുവന്ന സാധനങ്ങളിറക്കാന്‍ ആളെ കിട്ടാതെ നിസ്സഹായയായി നിന്ന വീട്ടമ്മയ്ക്ക് സഹായഹസ്തവുമായി കേരളാപോലീസ്. ‘ഞങ്ങള്‍ നോക്കി നില്‍ക്കാറില്ല, കൂലിയും വാങ്ങാറില്ല’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് നന്മയെ കുറിച്ച് പങ്കുവച്ചിരിക്കുന്നത്.

ആലുവ എന്‍ഡിഎ കവലക്കു സമീപം വീടുപണിയുന്നതിനായി കൊണ്ടുവന്ന വാതിലുകളും ജനാലകളും മറ്റും ഇറക്കി വെക്കാന്‍ ആരും സഹായത്തിനില്ലാതെ
വിഷമിച്ചു നിന്ന വീട്ടമ്മയ്ക്കാണ് എടത്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സഹായത്തിനെത്തിയത്.

ഗുഡ്‌സ് ഓട്ടോയില്‍ കൊണ്ടുവന്ന വാതിലുകളും ജനാലകളും പോലീസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ നിന്നും ഇറക്കുന്നത് കണ്ടപ്പോള്‍ സമീപത്തുളള ചിലരും സഹായിക്കാനെത്തി. കേസന്വേഷിച്ചിറങ്ങിയ എടത്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വീട്ടമ്മയെ സഹായിച്ചത്.

എളിയ സഹായമാണെങ്കിലും ആ സഹോദരിയുടെ മുഖത്ത് തെളിഞ്ഞത് സംതൃപ്ത ഭാവങ്ങളാണ്.. അതാണ് പോലീസിന് അഭിമാനവും ഉള്‍ക്കരുത്തും പകരുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇതിന്റെ ചിത്രങ്ങളടക്കം കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. പോലീസിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
”ഞങ്ങൾ നോക്കി നിൽക്കാറില്ല…
കൂലിയും വാങ്ങാറില്ല…

ഒരു പരാതിയന്വേഷിച്ചിറങ്ങിയതാണ് എടത്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ..
അതിനിടെയാണ് എൻ.എ.ഡി കവലക്കു സമീപം ആ കാഴ്ച അവർ കണ്ടത്. വീടുപണിയുന്നതിനായി കൊണ്ടുവന്ന വാതിലുകളും ജനാലകളും മറ്റും ഇറക്കി വെക്കാൻ ആരും സഹായത്തിനായില്ലാതെ വിഷമിച്ചു നിൽക്കുന്ന ഒരു സഹോദരി. ചാറ്റൽ മഴയത്തു നിസ്സഹായായ നിന്ന അവരെ സഹായിക്കാൻ ആ പോലീസ് ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങി. ഗുഡ്സ് ഓട്ടോയിൽ കൊണ്ടുവന്ന വാതിലുകളും ജനാലകളും പോലീസ് ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്നും ഇറക്കുന്നത് കണ്ടപ്പോൾ സമീപത്തുളള ചിലരും സഹായിക്കാനെത്തി. എളിയ സഹായമാണെങ്കിലും ആ സഹോദരിയുടെ മുഖത്ത് തെളിഞ്ഞത് സംതൃപ്ത ഭാവങ്ങളാണ്.. അതാണ്‌ പൊലീസിന് അഭിമാനവും ഉൾക്കരുത്തും പകരുന്നത്.”

Exit mobile version