പൊന്നാമറ്റം വീട്ടില്‍ നിന്നും സയനൈഡ് കുപ്പി കണ്ടെത്തി; തെളിവെടുപ്പ് തുടരുന്നു

കോഴിക്കോട്: പൊന്നാമറ്റം വീട്ടില്‍ നിന്നും സയനൈഡ് കുപ്പി കണ്ടെത്തി. അടുക്കളയിലെ റാക്കില്‍ സൂക്ഷിച്ച കുപ്പിയാണ് കണ്ടെത്തിയത്. ഫോറന്‍സിക് സംഘത്തിന്റെ തെളിവെടുപ്പിന് പിന്നാലെ രാത്രിയോടെയാണ് ജോളിയെ പൊന്നാമറ്റം വീട്ടില്‍ എത്തിച്ചത്.

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളിയെ പൊന്നാമറ്റം വീട്ടില്‍ വീണ്ടുമെത്തിച്ച് രാത്രി വൈകിയും അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുകയാണ്. കേസിലെ നിര്‍ണായക തെളിവാണ് സയനൈഡ്. സയനൈഡ് കുപ്പി അന്വേഷണ സംഘം സീല് ചെയ്തു.

എസ്.പി ഡോ. ദിവ്യാ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് രണ്ടാമതും പൊന്നാമറ്റം വീട്ടിലെത്തിയത്. ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സക്കറിയാസ് എന്നിവരെ പോലിസ് ചെയ്തിരുന്നു. തുടര്‍ന്ന് ജോളിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം രാത്രി വീണ്ടും എത്തിയത്.

അന്ന് ആദ്യം പൊന്നാമറ്റം വീട്ടില്‍ പോവുകയും പിന്നീട് മഞ്ചാടിയില്‍ മാത്യുവിന്റെ വീട്ടിലും അതിന് ശേഷം എന്‍ഐടിയിലും പോയി തെളിവെടുപ്പ് നടത്തിയിരുന്നു.

Exit mobile version