കൂടത്തായി കൊലപാതകം; അന്നമ്മ വധക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി

കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മ വധക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി. കോഴിക്കോട് ജില്ലാ ജയിലിലെത്തി അന്വേഷണസംഘം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും 2002 ല്‍ കൊല്ലപ്പെട്ട പൊന്നാമറ്റം അന്നമ്മയുടേതാണ് കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസ്.

കൊലപാതക പരമ്പരയിലെ ഇര പൊന്നാമറ്റം വീട്ടില്‍ അന്നമ്മ (57) കൊല്ലപ്പെട്ട കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്യുന്നത്. 2002 ഓഗസ്റ്റ് 22-നാണ് ടോം തോമസിന്റെ ഭാര്യയും ജോളിയുടെ ഭര്‍തൃമാതാവുമായ അന്നമ്മ ആട്ടിന്‍സൂപ്പില്‍ കലര്‍ത്തിയ വിഷം ഉള്ളില്‍ച്ചെന്ന് കൊല്ലപ്പെടുന്നത്. ഈ കേസില്‍ ജോളിയെ മാത്രമാണ് പോലീസ് പ്രതിചേര്‍ത്തിട്ടുള്ളത്. പേരാമ്പ്ര സിഐ. കെകെ. ബിജു സമര്‍പ്പിച്ച ഔപചാരിക അറസ്റ്റിനുള്ള അപേക്ഷയില്‍ താമരശ്ശേരി മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച അനുമതി നല്‍കുകയായിരുന്നു.

Exit mobile version