ജോളി മുഖം മറച്ചിരുന്ന ഷാള്‍ നീക്കം ചെയ്യാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരക്കേസിലെ മുഖ്യപ്രതി ജോളി മുഖം മറച്ചിരുന്ന ഷാള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കക്കഞ്ചേരി സ്വദേശി ഷാജുവിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ജോളിയെ വൈദ്യപരിശോധനയ്ക്ക് കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം.

താലൂക്കാശുപത്രിയില്‍ ജോളിയെ കൊണ്ടുവന്നതറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ഫോട്ടോയെടുക്കാന്‍ ശ്രമിക്കവേ ജോളി മുഖം മറച്ചപ്പോഴാണ് ഷാജു ജോളിയുടെ ഷാള്‍ മാറ്റാന്‍ നോക്കിയത്.

ജോളിക്ക് സുരക്ഷയൊരുക്കിയ പോലീസ് ഉടനെ ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Exit mobile version