ആര്‍ട്ടിക്കിള്‍ 370 പോലെ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് ശബരിമലയുടെ കാര്യത്തിലും കേന്ദ്രം സ്വീകരിക്കും; സുരേഷ് ഗോപി

ഈ സാഹചര്യത്തില്‍ മറ്റൊരു പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപി.

തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വേണ്ടി കളത്തില്‍ ഇറങ്ങി നടനും എംപിയുമായ സുരേഷ് ഗോപി. എന്നാല്‍ ഇതിനിടെ പല വിവാദ പരാമര്‍ശങ്ങളും നടത്തിയിരുന്നു. ഇതിനെതിരെ വന്‍ തോതിലുള്ള പ്രതിഷേധങ്ങളും താരത്തിനെതിരെ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ മറ്റൊരു പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപി.

ആര്‍ട്ടിക്കിള്‍ 370 പോലെ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് ശബരിമലയുടെ കാര്യത്തിലും കേന്ദ്രം സ്വീകരിക്കുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. ശബരിമല പ്രചാരണ വിഷയമായി താന്‍ ഉന്നയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ എന്ത് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിന് നന്നായി അറിയാമെന്നും താരം കൂട്ടിച്ചേര്‍ത്തു.

വട്ടിയൂര്‍കാവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കുന്നതിനിടെയാണ് ശബരിമല വിഷയത്തില്‍ നിലപാട് അറിയിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്താണോ ഞാന്‍ പറഞ്ഞത് അതില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version