വാഹന പരിശോധനയ്ക്കിടെ രക്ഷപ്പെടാൻ ബൈക്ക് യാത്രികരുടെ സാഹസം

കോട്ടയ്ക്കൽ: മലപ്പുറം ജില്ലയിലെ രണ്ടത്താണിയിൽ വെച്ച് വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ യുവാക്കൾ കാണിച്ചത് അതിസാഹസം. രണ്ടത്താണിയിൽ വാഹനപരിശോധനയ്ക്കിടെ എംവിഐയെ ഇടിച്ചിട്ടാണ് ബൈക്ക് യാത്രികർ രക്ഷപ്പെടാൻ ശ്രമിച്ചത്.

കൈ കാണിച്ചപ്പോൾ യുവാക്കൾ ബൈക്ക് നിർത്താതെ വേഗം കൂട്ടി എംവിഐ അസീമിനെ (40) ഇടിച്ചിടുകയായിരുന്നു. എംവിഐ വീഴുന്നതു കണ്ടിട്ടും നിർത്താതെ പോയ ബൈക്ക് പിന്നീട് കാറിലിടിച്ച് അപകടമുണ്ടായി.

ബൈക്കിലുണ്ടായിരുന്ന താനാളൂർ തോട്ടിങ്ങൽ ഫർസാൻ(16), വള്ളിക്കാടൻ മുഫ്ലിം (18) എന്നിവർക്കു പരുക്കേറ്റു. മൂന്നുപേരും ആശുപത്രിയിലാണ്. ഇന്നു രാവിലെ ഒൻപതോടെയാണ് സംഭവം.

Exit mobile version