മദ്യം എടുത്തുമാറ്റിയതിന് അച്ഛനെ മര്‍ദ്ദിച്ച സംഭവം; യുവാവ് അറസ്റ്റില്‍

മാവേലിക്കരയിലെ ഉമ്പര്‍നാട് കാക്കാനപ്പള്ളി കിഴക്കതില്‍ കല്ലുമല സ്വദേശി രതീഷ് (29) ആണ് അറസ്റ്റിലായത്

ആലപ്പുഴ: മാവേലിക്കരയില്‍ മദ്യം എടുത്തു മാറ്റിയെന്നാരോപ്പിച്ച് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മാവേലിക്കരയിലെ ഉമ്പര്‍നാട് കാക്കാനപ്പള്ളി കിഴക്കതില്‍ കല്ലുമല സ്വദേശി രതീഷ് (29) ആണ് അറസ്റ്റിലായത്.

മദ്യം എടുത്തു മാറ്റിയതിന് പിതാവായ രഘുവിനെ അസഭ്യം പറയുകയും ഉടുമുണ്ട് വലിച്ചൂരി അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരിന്നു. തുടര്‍ന്ന് കുറത്തികാട് പോലീസ് ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.

ഇതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ചുനക്കര കോട്ടമുക്കില്‍ വച്ചാണ് കുറത്തികാട് എസ്ഐ എസി വിപിന്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കഞ്ചാവ് ഉള്‍പ്പെടെ നിരവതി കേസില്‍ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Exit mobile version