കുഴഞ്ഞുവീണ യാത്രക്കാരിയെയും കൊണ്ട് കെഎസ്ആര്‍ടിസി ബസ് പാഞ്ഞത് കിലോമീറ്ററുകളോളം

ശിവഗിരിയില്‍ നിന്ന് കോട്ടയത്തിന് പുറപ്പെട്ട കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് കുഴഞ്ഞുവീണ യാത്രക്കാരിയെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞത്

കൊല്ലം: കരുണാഗപ്പള്ളിയില്‍ കുഴഞ്ഞുവീണ യാത്രക്കാരിക്ക് പുതുജീവന്‍ നല്‍കി ആനവണ്ടി. ശിവഗിരിയില്‍ നിന്ന് കോട്ടയത്തിന് പുറപ്പെട്ട കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് കുഴഞ്ഞുവീണ യാത്രക്കാരിയെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞത്. കരുനാഗപ്പള്ളി പുതിയകാവില്‍ നിന്ന് കായംകുളത്ത് വരെ ബസ് നിര്‍ത്താതെ പോയി. തുടര്‍ന്ന് ആംബുലന്‍സില്‍ യുവതിയെ ആശുപത്രിയിലെത്തിച്ചു.

ശക്തിക്കുളങ്ങര സ്വദേശിനിയായ യാത്രക്കാരിയാണ് കുഴഞ്ഞുവീണത്. ഓച്ചിറ കാളകെട്ട് ഉത്സവമായതിനാല്‍ ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബസ് ഇടവഴിയിലൂടെയാണ് ഡ്രൈവര്‍ കെഎസ് ജയന്‍ ഓടിച്ചത്. റൂട്ട് മാറി ബസ് ഓടിയതോടെ വഴിമധ്യ ഇറങ്ങേണ്ടവര്‍ അതെല്ലം മാറ്റി വെച്ച് യാത്രക്കാരിയെ രക്ഷിക്കാന്‍ സഹകരിക്കുകയായിരുന്നെന്ന് കണ്ടക്ടര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.

Exit mobile version