രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ മൂന്ന് പേര്‍ പിടിയില്‍

കോടിക്കണക്കിന് വില മതിക്കുന്ന മയക്കുമരുന്ന് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഇന്റലിജന്‍സിന്റെ പിടിയിലായത്

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവസ്തുകള്‍ പിടികൂടി. രാജ്യാന്തര മാര്‍ക്കറ്റില്‍ രണ്ട് കോടി രൂപയോളം വില വരുന്ന മയക്ക് മരുന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. പിടിയിലായവര്‍ തമിഴനാട് രാമനാഥപുരം സ്വദേശികളാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോടിക്കണക്കിന് വില മതിക്കുന്ന മയക്കുമരുന്ന് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഇന്റലിജന്‍സിന്റെ പിടിയിലായത്. ലഹരി വസ്തുകള്‍ അടിവസ്ത്രത്തിനുള്ളില്‍ വെച്ച് കോലാലമ്പൂരിലേക്കും ദോഹയിലേക്കും എത്തിച്ച മെത്താം സെറ്റമിന്‍ എന്ന ലഹരിമരുന്നാണ് പിടികൂടിയത്.

പിടിയിലായവരില്‍ ഒരാള്‍ കോലാലംപൂരിലേക്കും രണ്ട് പേര്‍ ദോഹയ്ക്കുമാണ് ടിക്കറ്റ് എടുത്തിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര് പറഞ്ഞു. തുടരന്വേഷണത്തിനായി പ്രതികളെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോക്ക് കൈമാറ്റിയിട്ടുണ്ട്ന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version