കേരളത്തിൽ പതിനായിരം കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങി പ്രവാസി വ്യവസായികൾ; ആഗോള നിക്ഷേപ സംഗമത്തിൽ ഒപ്പുവെയ്ക്കും

ഷിപ്പിങ് ആന്റ് ലോജിസ്റ്റിക് മേഖലയിലായിരിക്കും നിക്ഷേപം നടത്തുക.

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വലിയ തോതിലുള്ള നിക്ഷേപത്തിന് ഒരുങ്ങി പ്രവാസി വ്യവസായികൾ. കേരളത്തിൽ പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താൻ പ്രവാസി വ്യവസായികൾ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. ഡിപി വേൾഡ് 3,500 കോടി രൂപയുടെ നിക്ഷേപം നടത്തും. ഷിപ്പിങ് ആന്റ് ലോജിസ്റ്റിക് മേഖലയിലായിരിക്കും നിക്ഷേപം നടത്തുക.

ഡിസംബറിൽ കൊച്ചിയിൽ ആഗോള നിക്ഷേപക സംഗമം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലുലു ഗ്രൂപ്പ് 1500 കോടി രൂപ ചില്ലറവിൽപ്പന മേഖലയിലും ആർപി ഗ്രൂപ്പ് ആയിരം കോടി രൂപ ടൂറിസം മേഖലയിലും ആസ്റ്റർ ഗ്രൂപ്പ് 500 കോടി രൂപ ആരോഗ്യമേഖലയിലും നിക്ഷേപം നടത്തും.

ഡിസംബറിൽ കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ എംഒയു-വിൽ ഒപ്പുവെയ്ക്കുമെന്ന് ഡിപി വേൾഡ് വൈസ് പ്രസിഡന്റ് ഉമർ അൽമൊഹൈരി അറിയിച്ചു.

Exit mobile version