വയനാട്ടിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ വനംവകുപ്പ് പിടികൂടി

മയക്കുവെടി വെച്ചാണ് പുലിയെ പിടികൂടിയത്.

ഇരുളം: വയനാട്ടിലെ ഇരുളം മാതമംഗലത്ത് ഇറങ്ങിയ പുലിയെ പിടികൂടി.
മയക്കുവെടി വെച്ചാണ് പുലിയെ പിടികൂടിയത്. അതേസമയം, പുലിയെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഇന്നലെ മുതല്‍ ക്യാംപ് ചെയ്തിരുന്നു.

പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. അതിനിടെ പുലിയെ പിടിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.

പുലിയുടെ സാന്നിധ്യം തിരിച്ചറഞ്ഞിതിനെ തുടര്‍ന്ന് പലവട്ടം പരാതി പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം നടത്തിയത്.

Exit mobile version