രാജ്യത്തെ സാമ്പത്തിക മേഖലയെ നരേന്ദ്ര മോഡി തകര്‍ത്തു; ജനങ്ങളുടെ അവസ്ഥ പരിതാപകരം; രാഹുല്‍ ഗാന്ധി

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. ആഭ്യന്തര ഉത്പാദന നിരക്ക് ഇപ്പോള്‍ കാണാന്‍ പോലുമില്ല. കേന്ദ്രസര്‍ക്കാര്‍ ഇതിന് മറുപടി നല്‍കണം രാഹുല്‍ ആവശ്യപ്പെട്ടു.

മലപ്പുറം: നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്തെ സാമ്പത്തിക മേഖലയെ നരേന്ദ്ര മോഡി തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇന്ത്യയുടെത് മികച്ച സമ്പദ് വ്യവസ്ഥയായിരുന്നു. ഇതാണ് നരേന്ദ്രമോഡിയും ബിജെപിയും തകര്‍ത്തത്. ഇതിന് മോഡി മറുപടി നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വിവിധ പദ്ധതികള്‍ക്ക് പണം ലഭിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. ആഭ്യന്തര ഉത്പാദന നിരക്ക് ഇപ്പോള്‍ കാണാന്‍ പോലുമില്ല. കേന്ദ്രസര്‍ക്കാര്‍ ഇതിന് മറുപടി നല്‍കണം രാഹുല്‍ ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാര്‍ ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം കോടി രൂപയുടെ നികുതി ഇളവാണ് 15 പേര്‍ക്കായി നല്‍കിയത്. പക്ഷേ, കോടിക്കണക്കിന് പാവപ്പെട്ട ആളുകള്‍ക്ക് വേണ്ടി എന്ത് ചെയ്തു?. രാജ്യത്തെ ജനങ്ങളുടെ അവസ്ഥ പരിതാപകരമാണെന്നും രാഹുല്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ, യുവാക്കളുടെ തൊഴിലെന്ന സ്വപ്നം പോലും ബിജെപി സര്‍ക്കാര്‍ തകര്‍ത്തു. ഇതാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്. മോഡിയും ബിജെപിയും ഇക്കാര്യത്തില്‍ മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഒരു നേതാവിനും 15 പേര്‍ക്കുമുള്ളതല്ല ഇന്ത്യയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര പദ്ധതികള്‍ക്കുള്ള ഫണ്ട് കേരളത്തില്‍ എത്തുന്നില്ല. തൊഴിലുറപ്പ് പദ്ധതിക്കായി ചിലവഴിക്കാന്‍ പ്രധാനമന്ത്രിയുടെ കൈയില്‍ പൈസയില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

Exit mobile version