ടാങ്കര്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ വര്‍ക് ഷോപ്പ് ജീവനക്കാരന് രക്ഷകനായി എത്തിയത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍

അഗ്നിരക്ഷാസേനയുടെ വാഹനം അറ്റകുറ്റപ്പണി നടത്തുന്നതിന് പുരോഗതി അറിയാന്‍ വര്‍ക്ക്ഷോപ്പില്‍ എത്തിയതായിരുന്നു സുരേഷ്. ഇതിനിടെയാണ് ടാങ്കറിനുള്ളില്‍ കുടുങ്ങിയ നിഷാദിനെ കണ്ടെത്തിയത്.

മലപ്പുറം: ടാങ്കര്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ വര്‍ക് ഷോപ്പ് ജീവനക്കാരന് രക്ഷകനായി എത്തി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍. മലപ്പുറം സ്വദേശി നിഷാദിനെയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ സുരേഷ് കുമാര്‍ രക്ഷിച്ചത്.

അഗ്നിരക്ഷാസേനയുടെ വാഹനം അറ്റകുറ്റപ്പണി നടത്തുന്നതിന് പുരോഗതി അറിയാന്‍ വര്‍ക്ക്ഷോപ്പില്‍ എത്തിയതായിരുന്നു സുരേഷ്. ഇതിനിടെയാണ് ടാങ്കറിനുള്ളില്‍ കുടുങ്ങിയ നിഷാദിനെ കണ്ടെത്തിയത്.

ടാങ്കര്‍ ലോറിയുടെ ടാങ്ക് പെയിന്റ് ചെയ്യുകയായിരുന്ന നിഷാദ് ശ്വാസതടസ്സത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ നിലയിലായിരുന്നു. ഒരാള്‍ക്ക് കഷ്ടിച്ച് കടക്കാവുന്ന ടാങ്കിലാണ് നിഷാദ് പൂര്‍ണ്ണമായും ഇറങ്ങിയത് അതുകൊണ്ടുതന്നെ ടാങ്കിലേക്ക് മറ്റുള്ളവര്‍ക്ക് ഇറങ്ങാന്‍ സാധിച്ചില്ല.

ഇത് കണ്ട് ഓടിയെത്തിയ സുരേഷ് കുമാര്‍ കംപ്രസ്സര്‍ ഉപയോഗിച്ച് ടാങ്കിന് അകത്തേക്ക് വായു എത്തിച്ച് നിഷാദിന്റെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു.

സുരേഷ് ടാങ്കറിനുള്ളിലേക്ക് തലകീഴായി തൂങ്ങി നിന്ന ശേഷം നിഷാദിന്റെ കാലില്‍ കയര്‍ ഉപയോഗിച്ച് കുരുക്കിട്ടാണ് പുറത്ത് എത്തിച്ചത്. തുടര്‍ന്ന് മഞ്ചേരി ഫയര്‍ ഫോഴ്സിലെ മറ്റ് സഹപ്രവര്‍ത്തകരും സ്ഥലത്തെത്തി ഉടനെ നിഷാദിനെ ആശുപത്രിയില്‍ എത്തിച്ചു. നിഷാദ് ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്.

Exit mobile version