മുന്‍ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോന്‍ ജൂനിയറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനമറിയിച്ചു

ഇന്ത്യയുടെ വിദേശനയത്തിന് അംഗീകാരവും സ്വാധീനവും ഉണ്ടാക്കാന്‍ വലിയ സംഭാവന നല്‍കിയ നയതന്ത്രജ്ഞനായിരുന്നു കെപിഎസ് മേനോനെന്നും അന്താരാഷ്ട വേദികളില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ കെപിഎസ് മേനോന്‍ നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: മുന്‍ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോന്‍ ജൂനിയറിന്റെ നിര്യാണത്തില്‍ അനുശോചനമാറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ വിദേശനയത്തിന് അംഗീകാരവും സ്വാധീനവും ഉണ്ടാക്കാന്‍ വലിയ സംഭാവന നല്‍കിയ നയതന്ത്രജ്ഞനായിരുന്നു കെപിഎസ് മേനോനെന്നും അന്താരാഷ്ട വേദികളില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ കെപിഎസ് മേനോന്‍ നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു കെപിഎസ് മേനോന് (90) ജൂനിയറിന്റെ അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. അച്ഛന്‍ കെ പിഎസ് മേനോന്‍ സീനിയര്‍ രാജ്യത്തെ ആദ്യ വിദേശകാര്യ സെക്രട്ടറി ആയിരുന്നു. 1987 മുതല്‍ 1989 വരെ കെപിഎസ് മേനോന്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു.

Exit mobile version