പിരിച്ചുവിട്ട എം പാനല്‍ ഡ്രൈവര്‍മാരെ ദിവസക്കൂലിക്ക് തിരിച്ചെടുക്കരുത്; ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എം പാനല്‍ ഡ്രൈവര്‍മാരെ ദിവസക്കൂലിക്ക് ജോലിയില്‍ തിരിച്ചെടുക്കരുതെന്ന് ഹൈക്കോടതി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം.

ജൂലൈ ഒന്നിനുശേഷം ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിച്ചവരെ പിരിച്ചുവിടണം.
ഇക്കാര്യം നടപ്പിലാക്കി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം.

എംപാനല്‍ ഡ്രൈവര്‍മാരെ ഏപ്രില്‍ മുപ്പതിനകം പിരിച്ചുവിടാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇവരെയാണ് കെഎസ്ആര്‍ടിസി ജൂലൈ ഒന്ന് മുതല്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ വീണ്ടും ഡ്രൈവര്‍മാരായി നിയമിച്ചത്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. സ്ഥിരം നിയമനം നല്‍കുന്നത് കെഎസ്ആര്‍ടിസിയ്ക്ക് വന്‍ ബാധ്യതയുണ്ടാക്കുമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ വാദം.

Exit mobile version