‘സൂക്ഷിച്ചോ, അടുത്തത് നീയാണ്’! ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചതിന് ശ്രീചിത്രന്‍ എംജെയ്ക്ക് വധഭീഷണി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചതിന്റെ പേരില്‍ പ്രശസ്ത സാംസ്‌കാരികപ്രവര്‍ത്തകനും കലാനിരൂപകനുമായ ശ്രീചിത്രന്‍ എംജെയ്ക്ക് വധഭീഷണി. ഇന്റര്‍നെറ്റ് ഫോണ്‍ കോളിലൂടെ ‘സൂക്ഷിച്ചോ, അടുത്തത് നീയാണ്’ എന്ന ഭീഷണിയാണ് ഉണ്ടായതെന്ന് ശ്രീചിത്രന്‍ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

തൊണ്ടയിൽ അവസാനത്തെ ശബ്ദം ബാക്കി നിൽക്കും വരെ ഭരണഘടനക്കും നീതിക്കും ഒപ്പം നിന്നു സംസാരിക്കുമെന്നും
ശ്രീചിത്രന്‍ ഭീഷണികള്‍ക്ക് മറുപടിയായി കുറിപ്പില്‍ പറയുന്നു.
എഴുത്തുകാരനും സാസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസ് ആക്രമിച്ചതിന് പിന്നാലെയാണ് ഭീഷണിയെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച് ശ്രീചിത്രന്‍ പ്രസംഗിക്കുകയും എഴുതുകയും ചെയ്തിരുന്നു.

Exit mobile version