ഇന്ധന വില കുതിച്ചുയരുന്നു; പെട്രോള്‍, ഡീസല്‍ വില കൂടി

തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധന വില ഉയരുന്നത്

കൊച്ചി: രാജ്യത്ത് വീണ്ടും ഇന്ധനവിലയില്‍ വന്‍ വര്‍ധവന്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധന വില ഉയരുന്നത്. പെട്രോള്‍ ലിറ്ററിന് 23 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76 രൂപ 22 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 70 രൂപ 81 പൈസയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 77 രൂപ 57 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 72 രൂപ 18 പൈസയുമായി ഉയര്‍ന്നപ്പോള്‍ കോഴിക്കോട് ഒരു പെട്രോളിന്റൈ വില 76 രൂപ 55 പൈസയും ഡീസല്‍ വില 71 രൂപ 14 പൈസയുമാണ്.

സംസ്ഥാനത്ത് കഴിഞ്ഞ എട്ട് ദിവസത്തിനുള്ളില്‍ പെട്രോളിന് രണ്ടു രൂപ 12 പൈസയുമാണ് ഉയര്‍ന്നത്. ഡീസലിന് ഒരു രൂപയും 66 പൈസയും വര്‍ധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വീപ്പയ്ക്ക് 0.51 ഡോളര് ഉയര്ന്ന് 64.93 ഡോളറിലെത്തി. സൗദിയിലെ അരാംകോ എണ്ണ റിഫൈനറിയില്‍ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ ഉത്പാദനം കുറഞ്ഞതാണ് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടിയായത്.

Exit mobile version