ഇന്ന് സംസ്ഥാനത്തെ അഞ്ച് ഇടങ്ങളിലുള്ള ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങും

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ അഞ്ച് ഇടങ്ങളിലുള്ള ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക ഇന്ന് മുതല്‍ സമര്‍പ്പിക്കാം. ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചയിലാണ് മുന്നണികള്‍. നാളെ സിപിഎം സെക്രട്ടേറിയറ്റും എല്‍ഡിഎഫ് യോഗവും ചേരും.

കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും യുഡിഎഫ് യോഗവും നാളെയും മറ്റന്നാളുമായി ചേരാനാണ് ആലോചന. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി ഇതിനകം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൈമാറി. പിഎസ് ശ്രീധരന്‍ പിള്ള, കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ പട്ടികയിലുണ്ട്.

Exit mobile version