തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചു; മൂന്ന് കാര്‍ യാത്രക്കാര്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

തിരുവല്ല: തിരുവല്ല കുമ്പനാട് കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഇരവിപേരൂർ സ്വദേശികളായ തറവേലിൽ ശശി പണിക്കരുടെ മകൻ അനൂപ് (25), മംഗലശേരിൽ ജോബി (38) , വാക്കേമണ്ണിൽ ബെൻ (30) എന്നിവരാണ് മരിച്ചത്.

കാര്‍ യാത്രക്കാരനായ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version