പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; മക്കള്‍ക്കെതിരെ കേസ്

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജോര്‍ജ്ജിനെ അടൂരിലെ മഹാത്മ വൃദ്ധസദനത്തിലേക്ക് മാറ്റി

പത്തനംതിട്ട: അടൂര്‍ പറക്കോട് വൃദ്ധനെ മര്‍ദ്ദിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട് സംഭവത്തില്‍ മക്കള്‍ക്കെതിതെ കേസ്. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മക്കള്‍ക്കെതിരെ കേസെടുത്തത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജോര്‍ജ്ജിനെ അടൂരിലെ മഹാത്മ വൃദ്ധസദനത്തിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം മരുമകളുടെ ക്രൂര മര്‍ദ്ദനമേറ്റ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് അവശനായ വൃദ്ധനെ നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് മക്കള്‍ക്ക് എതിരെ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാത്തതിനും വീട്ടില്‍ നിന്നും ഇറക്കിവിട്ടതിനും അടൂര്‍ പോലീസ് കേസെടുത്തു.

തന്റെ പേരിലുള്ള 75 സെന്റ് സ്ഥലവും വീടും തന്റെ ആറ് മക്കള്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നും മക്കളും മരുമക്കളും ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും ജോര്‍ജ്ജ് പോലീസിന് മൊഴി നല്‍കി. അതേസമയം മക്കളുടെ മര്‍ദ്ദിക്കുന്നതിനാലും ഭക്ഷണം നല്‍കാത്തതിനാലും വീട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്ന് ജോര്‍ജ്ജ് പോലീസ് വൃത്തങ്ങളോടും സാമൂഹ്യനീതി വകുപ്പിനോടും പറഞ്ഞു.

Exit mobile version