പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; അനധികൃതമായി ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 80 ലക്ഷവുമായി രണ്ട് പേര്‍ പിടിയില്‍

രാവിലെ ചെന്നൈ മംഗലാപുരം എക്‌സ്പ്രസില്‍ പരിശോധന നടത്തുന്നതിന് ഇടയിലാണ് ഇവര്‍ പിടിയിലായത്

പാലക്കാട്: പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട. അനധികൃതമായി ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 80 ലക്ഷവുമായി രണ്ട് പേര്‍ റെയില്‍വേ പോലീസിന്റെ പിടിയിലായി. വേങ്ങര സ്വദേശികളായ മുഹമ്മദ് ഷഫീഖ്, അബ്ദുല്‍ ഖാദര്‍ എന്നിവരാണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് രാവിലെ ചെന്നൈ മംഗലാപുരം എക്‌സ്പ്രസില്‍ പരിശോധന നടത്തുന്നതിന് ഇടയിലാണ് ഇവര്‍ പിടിയിലായത്. പരിശോധനയില്‍ രണ്ടുപേരില്‍ നിന്നായി 80 ലക്ഷം രൂപയാണ് റെയില്‍വേ പോലീസ് പിടിച്ചെടുത്തത്.

Exit mobile version