കോതമംഗലം ചെറിയ പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ സംഘര്‍ഷം: റമ്പാന്‍ തോമസ് പോളിന്റെ കാര്‍ തല്ലിത്തകര്‍ത്തു

കൊച്ചി: കോതമംഗലം ചെറിയ പളളിയില്‍ സംഘര്‍ഷം. യാക്കോബായ വിഭാഗം തിരുശേഷിപ്പ് മാറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

പളളിയിലെത്തിയ ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിന്റെ കാര്‍ യാക്കോബായ വിഭാഗം തല്ലിത്തകര്‍ത്തു. ഏറെ നേരത്തെ സംഘര്‍ഷത്തിന് ഒടുവില്‍ പോലീസ് സാഹസികമായാണ് റമ്പാന്റെ കാര്‍ പ്രദേശത്ത് നിന്ന് മാറ്റിയത്.

പരിശുദ്ധ എല്‍ദോമര്‍ ബസേലിയസ് ബാവയുടെ ഖബറിടം അടക്കമുളള തിരുശേഷിപ്പുകള്‍ യാക്കോബായ വിഭാഗം മാറ്റി സ്ഥാപിക്കുന്നുവെന്നറിഞ്ഞാണ് തോമസ് പോള്‍ റമ്പാന്‍ ചെറിയ പളളിയിലെത്തിയത്. തിരുശേഷിപ്പുകള്‍ നീക്കം ചെയ്യരുതെന്ന് കോടതി ഉത്തരവുണ്ട്. ഇതിന് വിരുദ്ധമായാണ് യാക്കോബായ വിഭാഗം പ്രവര്‍ത്തിക്കുന്നതെന്ന് തോമസ് പോള്‍ റമ്പാന്‍ നേരത്തേ ആരോപിച്ചിരുന്നു.

Exit mobile version