പിടിമുറുക്കി രോഗങ്ങള്‍; ചികിത്സാച്ചെലവിനായി സുമനസ്സുകളുടെ സഹായം തേടി ഓമന

അമൃതാ ആശുപത്രിയില്‍തന്നെ മൂന്ന് ശസ്ത്രക്രിയ ചെയ്തു

കോട്ടയം: 20 വര്‍ഷമായി രോഗങ്ങളുടെ കെണിയില്‍ അകപ്പെട്ട കോട്ടയം പാല ഉളനാട് സ്വദേശി ജോസിന്റെ ഭാര്യ ഓമന സുമനസ്സുകളുടെ സഹായം തേടുന്നു. മുപ്പതാം വയസ്സിലാണ് സന്ധിവാതം ബാധിച്ച് ഓമന ചികിത്സ തേടിയത്. പിന്നീട് അങ്ങോട്ട് നിരവധി രോഗങ്ങളാണ് ഓമനയെ പിടികൂടിയത്. ഗര്‍ഭാശയമുഴ, ഞരമ്പുകള്‍ ബ്‌ളോക്കായി ആ ഭാഗത്ത് മുഴകള്‍ വരിക, ഹൃദ്രോഗം, ഹൈപ്പര്‍ തൈറോയ്ഡ്, കടുത്ത പ്രമേഹം തുടങ്ങി രോഗങ്ങളുടെ കെണിയിലായിരിക്കുകയാണ് ഓമന ഇപ്പോള്‍.

അമൃതാ ആശുപത്രിയില്‍തന്നെ മൂന്ന് ശസ്ത്രക്രിയ ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജിലും ഏറെനാള്‍ ചികിത്സിച്ചു. കാലിന്റെ അസ്ഥികള്‍ പൊടിയുകയാണിപ്പോള്‍. കാലില്‍ പഴുപ്പു കയറി നാല്‍ വിരലുകളാണ് മുറിച്ചത്. ബ്‌ളോക്കു മാറാന്‍ ഉടന്‍ ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും ചികിത്സാച്ചെലവിനു പണമില്ലാതെ എന്തുചെയ്യണമെന്നറിയാതിരിക്കുകയാണ് ഓമനയുടെ ഭര്‍ത്താവ് ജോസ്.

ആകെയുണ്ടായിരുന്ന കിടപ്പാടം വിറ്റും കടം വാങ്ങിയും സുമനസ്സുകളുടെ സഹായംകൊണ്ടുമാണ് ഇതുവരെ ഓമനയെ ജോസ് ചികിത്സിച്ചത്. വാടകവീട്ടിലാണ് ഇപ്പോള്‍ താമസം. 50,000 രൂപ ബാങ്ക് ലോണ്‍ എടുത്താണ് അവസാനം ചികിത്സിച്ചത്. ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ ജാമ്യം നിന്നവരും ബുദ്ധിമുട്ടിലാവുന്ന അവസ്ഥയിലാണിപ്പോള്‍ കുടുംബം.

രണ്ടു മക്കളാണിവര്‍ക്ക്. മകള്‍ വിവാഹിതയാണ്. മകന് ചെറിയൊരു ജോലിയുണ്ട്. ആ വരുമാനം കൊണ്ടാണ് കുടുംബം പട്ടിണി മറികടക്കുന്നത്. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ ഓമനയെ രക്ഷിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതാനായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഓമനയും കുടുംബവും ഇപ്പോള്‍.

ഭരണങ്ങാനം ഗ്രാമപഞ്ചായത്തും ചികിത്സിച്ച ഡോക്ടര്‍മാരും ഓമനയുടെ സാഹചര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . ജോസിന്റെ അക്കൗണ്ട് നമ്പര്‍-11060100074757 (ഫെഡറല്‍ ബാങ്ക് )
എ എഫ് എസ് സി കോഡ്-എഫ്.ഡി.ആര്‍.എല്‍ 0001106.

Exit mobile version