കാട്ടില്‍ കയറി പന മോഷ്ടിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആനയെ ഉടമയ്ക്ക് വിട്ടുനല്‍കി

ആനയുടെ ഉടമസ്ഥാവകാശവും മറ്റു രേഖകളും തൃശ്ശൂര്‍ സാമൂഹികവനവത്കരണ വിഭാഗം അടുത്തദിവസം പരിശോധിക്കും

തൃശ്ശൂര്‍: വനത്തില്‍ കയറി പനമ്പട്ടകള്‍ മോഷ്ടിച്ച സംഭവത്തില്‍ പിടിയിലായ ആനയെ ഉടമസ്ഥന് വിട്ട് നല്‍കി. കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആനയെയാണ് വിട്ടുനല്‍കിയത്. കയ്പമംഗലം മഞ്ചേരി വീട്ടില്‍ ഗോപിനാഥനാണ് ആനയുടെ ഉടമസ്ഥന്‍. കേസിന്റെ ആവശ്യത്തിനായി എപ്പോള്‍ ആവശ്യപ്പെട്ടാലും സ്വന്തം ചെലവില്‍ സ്റ്റേഷനിലോ കോടതിയിലോ എത്തിക്കണമെന്ന വ്യവസ്ഥയിലാണ് വനംവകുപ്പ് ആനയെ ഗോപിനാഥന് വിട്ടുനല്‍കിയത്.

പട്ടിക്കാട് വനം റേഞ്ച് ഓഫീസിനു കീഴിലുള്ള പട്ടിക്കാട് തേക്കിന് കൂപ്പിനുള്ളില്‌നിന്ന് ഒമ്പത് പനകള് മുറിച്ചുകടത്തിയതിന് പാപ്പാന്മാര് ഉള്‌പ്പെടെ നാലുപേരെ വെള്ളിയാഴ്ചയാണ് വനംവകുപ്പ് അധികൃതര് പിടികൂടിയത്. തടി വനത്തില്‍ നിന്ന് നീക്കംചെയ്യാന്‍ പാപ്പാന്മാര്‍ ഉപയോഗിച്ച ഉപകരണം എന്ന നിലയിലാണ് ആനയെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. ആനയുടെ ഉടമസ്ഥാവകാശവും മറ്റു രേഖകളും തൃശ്ശൂര്‍ സാമൂഹികവനവത്കരണ വിഭാഗം അടുത്തദിവസം പരിശോധിക്കും. ആല്‍പ്പാറ സ്വദേശി പാട്ടത്തിനെടുത്തതാണ് കുഴൂര്‍ സ്വാമിനാഥനെ.

കഴിഞ്ഞ വ്യാഴാഴ്ച അധികൃതര് നടത്തിയ പരിശോധനയിലാണ് മോഷണം സ്ഥിരീകരിച്ചത്.
കാട്ടാനയില്ലാത്ത ഈ ജനവാസമേഖലയില് ആനയുടെ സാന്നിധ്യം കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര് നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്. കഴിഞ്ഞ വ്യാഴാഴ്ച വനംവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മോഷണം സ്ഥിരീകരിച്ചത്.

പന മുറിച്ച കേസില് പഴയന്നൂര് സ്വദേശി സുമേഷ്, കാവിശ്ശേരി സ്വദേശികളായ പ്രതിന്‍, മോഹന്രാജ്, ആനയെ പാട്ടത്തിനെടുത്ത ആല്‍പ്പാറ സ്വദേശി അനീഷ് എന്നിവരെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരായിരുന്നു. വനംവകുപ്പ് ചരിത്രത്തിലാദ്യമായാണ് ആനയെ കസ്റ്റഡിയിലെടുക്കുന്നത്.

Exit mobile version