പിഎസ്‌സി പരീക്ഷ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരമായി

മുഖ്യമന്ത്രിയും പിഎസ്‌സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയിലായിരുന്നു ഇക്കാര്യത്തില്‍ ധാരണയായത്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷചോദ്യങ്ങള്‍ മലയാളത്തിലാക്കണമെന്ന് ആവശ്യത്തിന് തത്വത്തില്‍ അംഗീകാരമായി. ഇത് സംബന്ധിച്ചുള്ള പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രിയും പിഎസ്‌സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയിലായിരുന്നു ഇക്കാര്യത്തില്‍ ധാരണയായത്. പരീക്ഷകള്‍ മലയാളത്തിലാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു.

പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 29 മുതല്‍ പിഎസ്‌സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം നടത്തിയിരുന്നു. കെഎഎസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്. എല്ലാ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടേയും യോഗം വിളിക്കാനും. യൂണിവേഴ്സിറ്റി അധ്യാപകരെ കൂടി ഉള്‍പ്പെടുത്തി ഇക്കാര്യം പഠിക്കാന്‍ സമിതിയെ നിയോഗിക്കാനും ചര്‍ച്ചയില്‍ ധാരണയായി.

Exit mobile version