‘ഫ്രീക്ക് പെണ്ണേ’ ഈണവും വരികളും തന്റേത്; ക്രെഡിറ്റ് തരാതെ ഷാൻ റഹ്‌മാൻ സ്വന്തം പേരിൽ പാട്ട് പുറത്തിറക്കി; ചോദിച്ചപ്പോൾ കയർത്തു; ആരോപണവുമായി സത്യജിത്ത്

സംഗീത സംവിധായകൻ ഷാൻ റഹ്‌മാനെതിരെ ആരോപണവുമായി ഗായകനും സംഗീത സംവിധായകനുമായ സത്യജിത്ത് രംഗത്ത്. താൻ ഈണം നൽകി വരികൾ എഴുതി,ആലപിച്ച ഗാനത്തിന് ഷാൻ റഹ്‌മാൻ ക്രെഡിറ്റ് നൽകിയില്ലെന്നും സ്വന്തം പേരിലാക്കി പുറത്തിറക്കിയെന്നുമാണ് സത്യജിത്തിന്റെ ആരോപണം.

ഒമർ ലുലുവിന്റെ സംവിധാനത്തിൽ 2019-ൽ പുറത്തിറങ്ങിയ ‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണേ’ എന്നുതുടങ്ങുന്ന ഗാനത്തെ ചൊല്ലിയാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. താൻ ഈണം നൽകിയ ഗാനത്തിന്റെ ക്രെഡിറ്റ് ഷാൻ റഹ്‌മാൻ സ്വന്തമാക്കിയെന്നാണ് സത്യജിത്തിന്റെ ആരോപണം. ഇത് തെളിയിക്കാനാവശ്യമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും സത്യജിത്ത് പറഞ്ഞു. ഇക്കാര്യം തുറന്നു ചോദിച്ചതിന് ഷാൻ തന്നോട് കയർത്തെന്നും സത്യജിത്ത് ആരോപിച്ചു.

2015-ൽ കോട്ടയം ഗവൺമെന്റ് പോളിടെക്‌നിക്കിൽ വെച്ച് ഈ ഗാനം ആലപിക്കു്‌നതിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവിട്ടാണ് ഫേസ്ബുക്കിലൂടെ സത്യജിത്ത് ഇക്കാര്യം ആരോപിച്ചിരിക്കുന്നത്. സിനിമയിറങ്ങുന്നതിന് നാലുവർഷം മുൻപ് താൻ ഒരുക്കിയ ഗാനമാണിതെന്ന് സത്യജിത്ത് പറയുന്നു.

ചിത്രം പുറത്തിറങ്ങിയപ്പോൾ ചിത്രത്തിന്റെ സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ താൻ തന്നെയാണ് ഗാനത്തിന് ഈണം നൽകിയെന്ന് അവകാശപ്പെട്ടു. ‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിൽ വരികൾ, ആലാപനം എന്ന ക്രെഡിറ്റ് മാത്രമാണ് തനിക്ക് ലഭിച്ചതെന്നും ഗാനത്തിന് ഈണം നൽകിയതിനുള്ള കടപ്പാട് ലഭിച്ചില്ലെന്നും സത്യജിത്ത് പറയുന്നുണ്ട്. ഈണത്തിന് ക്രെഡിറ്റ് ലഭിക്കാത്തതാണ് തന്റെ വിഷയമെന്നും സത്യജിത്ത് വിശദീകരിച്ചു.

ALSO READ- അടുക്കളയിലൂടെ ഇടിച്ചു കയറി, കത്തിയെടുത്ത് വീശി പരാക്രമം; നീലേശ്വരത്ത് ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

‘ഇത് നേരിട്ട് മുഖത്ത് നോക്കി ചോദിച്ച അന്ന് ഷാൻ റഹ്‌മാൻ ചേട്ടൻ ബ്ലോക്ക് ചെയ്തിട്ട് പോയതാ
ണ്, പിന്നീട് സിനിമയുടെ പിന്നണി പ്രവർത്തകർ ഒരുപാട് പേർ തഴയുകയും അവഗണനകൾ നേരിടുകയും ചെയ്തിരുന്നു. അന്ന് എന്റെ പക്കൽ തെളിവുകളുടെ അഭാവമുണ്ടായിരുന്നു.’

‘സത്യം എല്ലാക്കാലവും മറച്ചു വെക്കാൻ സാധിക്കുന്നതല്ല.ഗാനത്തിന്റെ സംഗീതം നിർവഹിച്ചത് സംഗീത സംവിധായകൻ ഷാൻ റഹ്‌മാനാണ് എന്ന് ഇപ്പോഴും വിശ്വസിക്കുന്നവർക്ക് വേണ്ടിയാണിത്, പക്ഷേ അങ്ങനെയല്ല. 2018-ൽ പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഗാനം പുറത്തിറങ്ങിയത്. ഈ ഗാനത്തിന്റെ സംഗീതസംവിധായകനും ഗാനരചയിതാവും ഗായകനും ഞാനാണ്. സിനിമയിറങ്ങുന്നതിന് നാല് വർഷം മുൻപാണ് ഈ ഗാനം ഒരുക്കിയത്. എന്നാൽ ചിത്രത്തിന്റെ സംഗീത സംവിധായകൻ താൻ തന്നെയാണ് ഗാനത്തിന് ഈണം നൽകിയതെന്ന് അവകാശപ്പെട്ടു. പാട്ടിന്മേൽ ഞാൻ ഉന്നയിച്ച അവകാശം വ്യാജമാണെന്ന് സിനിമയുടെ അണിയറപ്രവർത്തകർ കുറ്റപ്പെടുത്തി’-സത്യജിത്തിന്റെ കുറിപ്പിങ്ങനെ.

Exit mobile version