അടുക്കളയിലൂടെ ഇടിച്ചു കയറി, കത്തിയെടുത്ത് വീശി പരാക്രമം; നീലേശ്വരത്ത് ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കാസർകോട്: നീലേശ്വരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി അക്രമം കാണിച്ച ഇതരസംസ്ഥാന തൊഴിലാളിയെ പിടികൂടി. നീലേശ്വരം സ്വദേശി ഗോപകുമാർ കോറോത്തിന്റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് യുവാവ് അതിക്രമിച്ച് കയറി പരാക്രമം കാണിച്ചത്. കർണാടക സ്വദേശിയായ യുവാവാണ് വീട്ടിൽ കയറി അക്രമം നടത്തിയത്.

ഇയാൾ വീടിന്റെ പുറകുവശത്തുകൂടിയാണ് വീടിനകത്തേക്ക് കയറിയത്. ഈ സമയത്ത് അടുക്കളയിൽ ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമാണ് ഉണ്ടായിരുന്നത്. പിന്നീട് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് അക്രമി വീട്ടുകാർക്ക് നേരെ വീശിയതോടെ ഭയന്ന ഇവർ മുറിയിൽ കയറി വാതിലടച്ചു.

ALSO READ- മല്ലു ട്രാവലറിനെ ചുമതലകളില്‍ നിന്നും മാറ്റി ‘കിക്’: ഷിയാസ് കരീമിനെതിരെയും നടപടി

പിന്നീട് ബഹളം വെച്ച് നാട്ടുകാരും ഓടിയെത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ ശുചിമുറിയിൽ കയറി ഒളിച്ച പ്രതിയെ ഉദ്യോഗസ്ഥർ ചേർന്ന് പുറത്തിറക്കുകയായിരുന്നു. ഇയാൾ വീട്ടിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കർണാടക സ്വദേശിയായ യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് നിഗമനം.

Exit mobile version