അമ്മയോടൊപ്പം ഉറങ്ങിക്കിടക്കവെ മൂര്‍ഖന്റെ കടിയേറ്റു; ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

കാസര്‍കോട്: അമ്മയോടൊപ്പം ഉറങ്ങിക്കിടക്കിടന്ന രണ്ടര വയസ്സുകാരന് മൂര്‍ഖന്റെ കടിയേറ്റ് ദാരുണാന്ത്യം. പെര്‍ള കജംപാടി സ്‌കൂളിനു സമീപത്തെ കാന്തപ്പയുടെ മകന്‍ ദീപക്കാണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

കുട്ടിയുടെ നിലവിളി കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കാരണമെന്താണെന്ന് മനസ്സിലാവാതെ വലഞ്ഞു. അതിനിടെയാണ് നിലത്ത് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ പാമ്പിനെ തല്ലിക്കൊന്നു. ശേഷം വേദനസഹിക്ക വയ്യാതെ നിലവിളിക്കുകയായിരുന്ന കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാല്‍ ബദിയടുക്കയിലെ ആശുപത്രിയിലെത്തുന്നതിനിടെ കുട്ടി മരിച്ചു. കുസുമയാണ് ദീപക്കിന്റെ അമ്മ. ദീപിക, ദീപ്തിക എന്നിവരാണ് സഹോദരങ്ങള്‍.

Exit mobile version