പാലക്കാട്: കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാന്‍ ആണ് അബദ്ധത്തില്‍ ആസിഡ് കുടിച്ചത്.
ശരീരത്തിലെ അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡാണ് കുട്ടി അബദ്ധത്തില്‍ കുടിച്ചത്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതര പൊള്ളലുകളേറ്റു. കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.