പറമ്പിക്കുളം ഷോളയാര്‍ ഡാമുകള്‍ നിറഞ്ഞു; ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

ലോവര്‍ ഷോളയാറില്‍ വെള്ളം നിറഞ്ഞതോടെ രണ്ടാം ജാഗ്രതാ നിര്‍ദേശം കഴിഞ്ഞെന്ന് അധികൃതര്‍ വ്യക്തമാക്കി

തൃശ്ശൂര്‍: ചാലക്കുടി പുഴയെയും പെരിങ്ങല്‍ക്കുക്ക് ഡാമിനെയും ആശങ്കയിലാഴ്ത്തി പറമ്പിക്കുളം അപ്പര്‍ ഷോളയാര്‍ ലോവര്‍ ഷോളയാര്‍ ഡാമുകള്‍ ഒരേ സമയം കൂടുതല്‍ വെള്ളം എത്തുന്നു. ലോവര്‍ ഷോളയാറില്‍ വെള്ളം നിറഞ്ഞതോടെ രണ്ടാം ജാഗ്രതാ നിര്‍ദേശം കഴിഞ്ഞെന്ന് അധികൃതര്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്കുള്ളില്‍ ഡാം പൂര്‍ണ്ണസംഭരണശേഷിയിലെത്തിയേക്കുമെന്നതിനാല്‍ ചാലക്കുടിപ്പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

2,663 അടി സംഭരണശേഷിയുള്ള ലോവര്‍ ഷോളയാര്‍ ഡാമില്‍ ജലനിരപ്പ് ശനിയാഴ്ചയോടെ 2,660.02 അടി കഴിഞ്ഞു. ജലനിരപ്പ് 2,658 അടിയിലെത്തിയപ്പോള്‍ നീല അലേര്‍ട്ട് അഥവാ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടാം മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. അപ്പര്‍ ഷോളയാര്‍ ഡാമില്‍ 3,295 അടി സംഭരണശേഷിയുള്ള ജലനിരപ്പ് കഴിഞ്ഞ് ഒരാഴ്ചയായി 3,291 അടിയിലാണ്. ൗ രീതിയില് 500 ക്യുസെക്‌സ് വെള്ളം കേരള ഷോളയാറിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 1825 അടി സംഭരണശേഷിയുള്ള ഇവിടെ ജലനിരപ്പ് ശനിയാഴ്ച 1821.55 അടിയിലെത്തി.

Exit mobile version