യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു, 45 വര്‍ഷത്തിനുശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍, പ്രളയസാധ്യത

ന്യൂഡല്‍ഹി: യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു. 45 വര്‍ഷത്തിനുശേഷം ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിലവില്‍ യമുനയിലെ ജലനിരപ്പ്. 45 വര്‍ഷം മുന്‍പ് 207.49 മീറ്റര്‍ വരെയായിരുന്ന ജലനിരപ്പ് ഇപ്പോള്ഡ 207.55 മീറ്ററാണ്.

ഇതോടെ നദീതീരത്തെ വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ഡല്‍ഹിയില്‍ പലഭാഗത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു.

also read: പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിലെ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്ത് വീണു, യുവാക്കള്‍ക്ക് ദാരുണാന്ത്യം, നടുക്കം

ഹത്‌നികുണ്ഡ് ബാരേജില്‍നിന്ന് വെള്ളം ഒഴുക്കിവിടുന്നതുകൊണ്ടാണ് ജലനിരപ്പ് കുറയാത്തത്. അതിനാല്‍ കേന്ദ്രം അടിയന്തരമായി വിഷയത്തില്‍ ഇടപെടണം. രാജ്യതലസ്ഥാനത്ത് പ്രളയമുണ്ടാകുന്നത് ലോകത്തിനു നല്ല സന്ദേശമായിരിക്കില്ല നല്‍കുന്നതെന്നും ” കേജ്രിവാള്‍ പറഞ്ഞു.

also read: നാലാം ക്ലാസുകാരി അമേയ മന്ത്രിക്ക് കത്തെഴുതി; കടുങ്ങല്ലൂര്‍ ഗവ. എൽ പി സ്കൂളിന് 2 കോടി രൂപയുടെ പുതിയ കെട്ടിടം

അതേസമയം, നിലവിലുള്ള സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം വിളിച്ചു. പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാംപുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റുമെന്നും പ്രളയസാധ്യതാ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി 16 കണ്‍ട്രോള്‍ റൂമുകള്‍ ഡല്‍ഹി സര്‍ക്കാര്‍ തുറന്നുവെന്നും അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കി.

Exit mobile version