കേള്‍വിക്കുറവുള്ളതിനാല്‍ കാട്ടാന വന്നതറിഞ്ഞില്ല; വിറക് ശേഖരിക്കാനെത്തിയ വൃദ്ധനെ കാട്ടാന ആക്രമിച്ചു; ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാലിനും മുഖത്തും പരിക്കുണ്ട്

അഗളി: കാട്ടാനയുടെ അടിയേറ്റ് ഒരാള്‍ക്ക് പരിക്ക്. അട്ടപ്പാടി ഷോളയൂര്‍ വെള്ളകുളം ഊരിലെ നഞ്ചന്റെ മകന്‍ കാളിക്കാണ് (59) പരിക്കേറ്റത്. വനാതിര്‍ത്തിയില്‍ നിന്നും വിറകു ശേഖരിക്കുന്നതിനിടെയാണ് കാട്ടാന കാളിയെ ആക്രമിച്ചത്. പരിക്കേറ്റ കാളിയെ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. കാലിനും മുഖത്തും പരിക്കുണ്ട്.

കേള്‍വിക്കുറവുള്ള കാളി ആന അടുത്തുവന്നത് അറിഞ്ഞിരുന്നു. ഇതാണ് അപകടത്തില്‍പ്പെടാന്‍ കാരണമായത്. വിറക് ശേഖരിക്കുന്നതിനായാണ് കാളി ഊരിനോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍ എത്തിയത്. ആനയുടെ അടിയേറ്റ് കാളി വീണു. വീണുകിടക്കുന്ന കാളിയുടെ മുകളിലേയ്ക്ക് സമീപത്തുണ്ടായിരുന്ന ഇല്ലിക്കമ്പുകള്‍ എടുത്തിട്ട് ആന ചവിട്ടാന്‍ ശ്രമിച്ചു. അതിനിടെ ഒഴിഞ്ഞുമാറിയതിനാല്‍ കാളി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ കിടന്ന കാളിയുടെ ശബ്ദംകേട്ട് സമീപത്ത് കാലിമേയ്ക്കുന്നവര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. തുടര്‍ന്ന്, ജീപ്പില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഷോളയൂര്‍ കടമ്പാറ കപ്പലക്കണ്ടി ഭാഗത്ത് കാട്ടാനശല്യം രൂക്ഷമാണ്. ഇവിടേക്ക് എത്തുന്ന കാട്ടാനകള്‍
വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്.

Exit mobile version