ഷോളയാര്‍ ഡാമിന്‍ ജലനിരപ്പുയര്‍ന്നു; ജാഗ്രത നിര്‍ദേശം

ഡാമിന്റെ ജലനിരപ്പ് 2658.90 അടി ആയതോടെയാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്

കൊച്ചി: ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്ന പൊതുജനങ്ങള്‍ വരും ദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.ഡാമിന്റെ ജലനിരപ്പ് 2658.90 അടി ആയതോടെയാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

തമിഴ്‌നാട് ഷോളയാര്‍ പവര്‍ ഹൌസ് ഡാമില്‍നിന്നും കേരള ഷോളയാര്‍ ഡാമിലേക്ക് 500 ക്യുസെക്‌സ് വെള്ളം ഒഴുകി എത്തുന്നുണ്ട്. 2663 അടിയാണ് ഡാമിന്റെ സംഭരണ ശേഷി.വരും ദിവസങ്ങളില്‍ ഈ നീരൊഴുക്ക് തുടര്‍ന്നാല്‍ ഡാമിന്റെ സംഭരണ ശേഷിയില്‍ വെള്ളം എത്താനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേ സമയം കേരള ഷോളയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ വളരെ കുറവുമാണ്. ഡാമില്‍ ഇപ്പോള്‍ സംഭരണ ശേഷിയുടെ 92.62% വെള്ളമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version