അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്ത്; മുത്തങ്ങ ചെക്‌പോസ്റ്റില്‍ കര്‍ശന പരിശോധനയുമായി എക്‌സൈസ്

മുത്തങ്ങ: ഓണക്കാലത്ത് കേരളത്തിലേക്ക് അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്ത് തടയുവാന്‍ വേണ്ടി ചെക്ക്‌പോസ്റ്റില്‍ കര്‍ശന പരിശോധനയുമായി എക്‌സൈസ് സംഘം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് മലബാറിലേക്ക് ലഹരി എത്തുന്ന പ്രധാന വഴിയായ മുത്തങ്ങ ചെക്‌പോസ്റ്റിലാണ് അധികൃതര്‍ പരിശോധന കര്‍ശനമാക്കിയത്.

ഓണക്കാലത്ത് കേരളത്തിലേക്ക് വ്യാജമദ്യവും ലഹരി വസ്തുക്കളുടെയും കടത്ത് അമിതമായി വര്‍ധിക്കാന്‍ ഇടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെക്ക്‌പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ലഹരിവസ്തുക്കള്‍ മലബാറിലേക്ക് എത്തുന്നത് മുത്തങ്ങ വഴിയാണ്. ഇതാണ് ഈ ചെക്ക്‌പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

അതേസമയം മുത്തങ്ങ ചെക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും അസൗകര്യങ്ങള്‍ക്ക് നടുവിലാണ്. ആധുനിക ഉപകരണങ്ങള്‍ ഇല്ലാതെ ആണ് ഉദ്യോഗസ്ഥര്‍ ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ പരിശോധിച്ചു കടത്തിവിടുന്നത്. ഇത് കാരണം പലപ്പോഴും യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. അതേസമയം കഴിഞ്ഞ ജൂലൈ മാസം വയനാട്ടില്‍ 534 കേസുകളിലായി 104 പേരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

Exit mobile version