പാലായിൽ ജോസ് ടോമിന് തിരിച്ചടിയായി അപരൻ ടോം തോമസ്; ഇടതിന്റെ അറിവോടെയെന്ന് യുഡിഎഫ്

ടോം തോമസ് ഉറപ്പിച്ചു പറയുന്നത് തന്റെ സ്ഥാനാർത്ഥിത്വവും എൽഡിഎഫുമായി ബന്ധമൊന്നും ഇല്ലെന്നുമാണ്

പാല: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോസ് ടോമിന് തിരിച്ചടിയായി ടോം തോമസ് എന്ന പേരിലൊരു അപരൻ. ഇതോടെ ഇടത് നേതാക്കളുടെ അറിവോടെയാണ് ടോം തോമസ് മത്സരിക്കുന്നതെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി.

എന്നാൽ ടോം തോമസ് ഉറപ്പിച്ചു പറയുന്നത് തന്റെ സ്ഥാനാർത്ഥിത്വവും എൽഡിഎഫുമായി ബന്ധമൊന്നും ഇല്ലെന്നുമാണ്. വോട്ടിങ് മെഷിനീൽ ജോസ് ടോമിന്റെ പേര് ഏഴാമതും ടോം തോമസിന്റെ പേര് ഒമ്പതാമതുമാണ്. ഇത് ആശയക്കുഴപ്പമുണ്ടാക്കുകയില്ലെന്നാണ് ടോം തോമസിന്റെ നിലപാട്.

റബർ കർഷകനാണ് ടോം തോമസ്. സൂഷ്മ പരിശോധനാ വേളയിൽ ജോസ് ടോമിന്റെ പത്രികയിലെ പിഴവ് ചൂണ്ടിക്കാണിച്ച് വരണാധികാരിക്ക് പരാതി നൽകിയതും ടോം തോമസാണ്. മണ്ഡലത്തിൽ എത്ര വോട്ട് കിട്ടുമെന്നതിനെ കുറിച്ചും കൃത്യമായ കണക്കുകൂട്ടലുകൾ ടോം തോമസിനുണ്ട്.

Exit mobile version