2000 ലഡു 50 കട്ടൗട്ടുകള്‍ മാലപ്പടക്കം ബാന്റ്‌മേളം; വിജയം മാത്രം ഉറപ്പിച്ച് ജോസ് ടോം; പാതിവിലക്ക് എടുക്കാമെന്ന് കമന്റ് പാസാക്കി കാപ്പന്‍, സോഷ്യല്‍മീഡിയയില്‍ ചിരി പൂരം

നിയുക്ത എംഎല്‍എ പോകുന്ന റൂട്ടുകള്‍ തുടങ്ങിയവയെല്ലാം വോട്ടെണ്ണലിന്റെ തലേദിവസംതന്നെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കട്ടൗട്ടുകള്‍ തയ്യാറാക്കിയിരുന്നു എന്നതാണ് ഏറെ തിരിച്ചടിയായത്.

കോട്ടയം: 2000 ലഡു, കൈതച്ചക്കകള്‍, കട്ടൗട്ടുകള്‍, ലോഡ് കണക്കിന് മാലപ്പടക്കങ്ങള്‍, ബാന്റ്‌മേളം ഇതെല്ലാം വിജയിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് വേണ്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. പെട്ടി പൊട്ടിച്ച് നിമിഷങ്ങള്‍ കഴിഞ്ഞതോടെ പലരും ഉള്‍വലിഞ്ഞു. ഒരുക്കിയ സജീകരണങ്ങള്‍ പതിയെ വീടിന് പുറകിലേയ്ക്ക് മാറ്റി തുടങ്ങി. ഇത് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ചിരിപൂരത്തിന് വഴിവെച്ചിരിക്കുകയാണ്.

വിജയം മാത്രം മുന്‍പില്‍ കണ്ട് വാങ്ങി കൂട്ടിയ ലഡുവും മറ്റും എന്തുചെയ്യുമെന്ന് ആശങ്കപ്പെട്ട് നിന്ന യുഡിഎഫിനെ ട്രോളി ചരിത്ര വിജയം നേടിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും രംഗത്ത് വന്നിരുന്നു. പാതി വിലയ്ക്ക് ഞങ്ങള്‍ എടുത്തോളാമെന്നാണ് അദ്ദേഹം പറഞ്ഞത്. ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

നിയുക്ത എംഎല്‍എ പോകുന്ന റൂട്ടുകള്‍ തുടങ്ങിയവയെല്ലാം വോട്ടെണ്ണലിന്റെ തലേദിവസംതന്നെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കട്ടൗട്ടുകള്‍ തയ്യാറാക്കിയിരുന്നു എന്നതാണ് ഏറെ തിരിച്ചടിയായത്. ആദ്യ ലീഡ് നില അറിയുമ്പോള്‍മുതല്‍ ലഡു വിതരണം ചെയ്യുക, ചെറിയ കട്ടൗട്ടുകള്‍ കൈകളിലേന്തി ആഹ്ലാദം പ്രകടിപ്പിക്കുക, വിജയം ഉറപ്പായശേഷം പടക്കം പെട്ടിച്ച ആഘോഷിച്ച് റോഡ് ഷോ നടത്തുക തുടങ്ങിയവയായിരുന്നു പ്രവര്‍ത്തകരുടെ പദ്ധതി. എന്നാല്‍ പോകെ പോകെ പണി പാളി എന്ന് തിരിച്ചറിയുകയും ചെയ്തു. എല്ലാം പതിയെ മുക്കുകയും ചെയ്തു.

Exit mobile version