ചാവക്കാട് നൗഷാദ് വധം: മുഖ്യസൂത്രധാരനായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍

തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് നേതാവ് പുന്നയില്‍ നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ കാരിഷാജി എന്ന ജമാല്‍ പിടിയില്‍. തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

എസ്ഡിപിഐ ചാവക്കാട് ഏരിയാ സെക്രട്ടറിയായ ജമാല്‍ കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. ജൂലൈ 30നാണ് പുന്ന സെന്ററില്‍ വച്ച് നൗഷാദിന് വെട്ടേറ്റത്. ഇതോടെ നൗഷാദ് വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കേസില്‍ ആകെ 20 പ്രതികളാണുളളത്. നേരത്തെ കേസിലെ മുഖ്യപ്രതികളിലൊരാളായ വടക്കേക്കാട് സ്വദേശി ഫെബീര്‍, മറ്റ് പ്രതികളായ ഫൈസല്‍, മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കര്‍, മുബീന്‍ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version