പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പിലാക്കുകയാണ് വേണ്ടത്; മോട്ടോർ വാഹനങ്ങളുടെ അമിതപിഴയ്‌ക്കെതിരെ സിപിഎം

സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റി വയ്ക്കാമോ എന്ന് പരിശോധിക്കാൻ സർക്കാരിനോട് സിപിഎം ആവശ്യപ്പെടുമെന്ന്

തിരുവനന്തപുരം: രാജ്യത്ത് നടപ്പിലാക്കിയ മോട്ടോർ വാഹനനിയമഭേദഗതിക്കെതിരെ സിപിഎം രംഗത്ത്. വൻതുകയായി പിഴ കൂട്ടുകയല്ല നിയമം കർശനമായി നടപ്പിലാക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

നിയമവശം പരിശോധിച്ച് സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റി വയ്ക്കാമോ എന്ന് പരിശോധിക്കാൻ സർക്കാരിനോട് സിപിഎം ആവശ്യപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.

എന്ത് ചെയ്യാൻ കഴിയുമെന്ന് ഗതാഗത വകുപ്പ് പരിശോധിക്കേണ്ടതുണ്ട്. വൻ അഴിമതിയ്ക്ക് കളമൊരുങ്ങുന്നതാണ് പുതിയ നിയമഭഭേദഗതിയെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും ഭേദഗതിക്കെതിരെ പ്രതിഷേധ സ്വരം ഉയർന്നിരുന്നു. പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് നിയമത്തെ എതിർക്കുന്നത്. നിയമത്തിലെ പിഴത്തുകയെ കുറിച്ചാണ് ആശങ്കകൾ ഉയരുന്നത്. നേരത്തെ കേരളത്തിൽ നിയമം വളരെ കർശനമായി നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.

Exit mobile version