പാലാ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതു വരെ കേരള കോണ്‍ഗ്രസ് വിഷയത്തില്‍ യുഡിഎഫ് നേതാക്കള്‍ പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് കെ മുരളീധരന്‍

കോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ഉണ്ടെന്ന് കെ മുരളീധരന്‍. അതുവരെ കേരള കോണ്‍ഗ്രസ് വിഷയത്തില്‍ നേതാക്കള്‍ പരസ്യപ്രസ്താവന ഒഴിവാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

പാലാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്നും, അതിനു ശേഷം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നും കെ മരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പാലാ തെരഞ്ഞെടുപ്പിനെ മറ്റു പ്രശ്‌നങ്ങള്‍ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. ബിഷപ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി മാണി സി കാപ്പന്‍ പറഞ്ഞു.

Exit mobile version