രണ്ടില ചിഹ്നമില്ല: ജോസ് ടോം യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കും

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് പാര്‍ട്ടി ചിഹ്നം ഇല്ല. ജോസ് ടോം പുലിക്കുന്നേല്‍ സ്വതന്ത്രനായി മത്സരിക്കും. കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി ജോസ് ടോം നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളി. യുഡിഎഫ് സ്വതന്ത്രനായി നല്‍കിയ പത്രിക സ്വീകരിച്ചു.

പത്രികയിലെ പിഴവുകള്‍ ഉയര്‍ത്തിക്കാട്ടി പിജെ ജോസഫ് പക്ഷം നടത്തിയ നീക്കം അംഗീകരിച്ചാണ് കമ്മിഷന്റെ നടപടി. ഇതോടെ യുഡിഎഫിന് പാലായില്‍ രണ്ടില ചിഹ്നം നഷ്ടമായി.

രണ്ടില ചിഹ്നം വിട്ടു നല്‍കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന പിജെ ജോസഫിന് അനുകൂലമായിരുന്നു വരണാധികാരിയുടെ തീരുമാനം. ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായി തിരഞ്ഞെടുത്തത് സ്റ്റേ ചെയ്ത തൊടുപുഴ മുന്‍സിഫ് കോടതിയുടെ ഉത്തരവ് ഉദ്ധരിച്ചു കൊണ്ടായിരുന്നു വരണാധികാരി തീരുമാനം പ്രഖ്യാപിച്ചത്.

അതേസമയം, തനിയ്ക്ക് ചിഹ്നം പ്രശ്‌നമല്ലെന്നും താന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായണെന്നും ജോസ് ടോം പറഞ്ഞു.

Exit mobile version